പ്രതീക്ഷകളുമായി ഓഹരിവിപണിയില്‍ ഇന്ന് മുഹൂര്‍ത്ത വ്യാപാരം

മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ ഇന്ന് വൈകീട്ട് മുഹൂര്‍ത്ത വ്യാപാരം. വൈകിട്ട് 6.15 മുതല്‍ ഒരു മണിക്കൂര്‍ നേരമാണ് മുഹൂര്‍ത്ത വ്യാപാരം. പണം നിക്ഷേപിക്കാനുള്ള ഏറ്റവും ഐശ്വര്യപൂര്‍ണമായ സമയമായാണ് മുഹൂര്‍ത്ത വ്യാപാരം കണക്കാക്കപ്പെടുന്നത്.

ഗുജറാത്തി വിശ്വാസപ്രകാരമുള്ള ഐശ്വര്യ വര്‍ഷമായ സംവത് 2071ന്റെ തുടക്കത്തിലാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുക. ദീപാവലി ആയതിനാല്‍ ഇന്ന് ഓഹരി വിപണിക്ക് അവധിയാണെങ്കിലും, ഐശ്വര്യ വര്‍ഷാരംഭം പ്രമാണിച്ച് ഇന്ന് വൈകിട്ട് മുഹൂര്‍ത്ത വ്യാപാരം നടക്കും.

ഓഹരികള്‍ വാങ്ങിക്കൂട്ടാനുള്ള ‘മുഹൂര്‍ത്ത’ നേരമായാണ് ഈ ഒരു മണിക്കൂറിനെ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരത്തില്‍ നിഫ്റ്റിയും സെന്‍സെക്‌സും റെക്കാഡ് നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇക്കുറിയും ഏവരും പ്രതീക്ഷിക്കുന്നത് റെക്കാഡ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

28 ശതമാനം മുന്നേറ്റം കാഴ്ചവച്ചാണ് ഇന്ത്യന്‍ ഓഹരി വിപണി സംവത് 2070നോട് വിടപറഞ്ഞത്. സംവത് 2070ല്‍ വിദേശ നിക്ഷേപകര്‍ ,02,256 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതും ഓഹരി വിപണിക്ക് ഗുണമാണ്. ഡീസല്‍ വില കുറയുന്നത് നാണയപ്പെരുപ്പം കുത്തനെ കുറയാന്‍ സഹായിക്കും.

Top