പ്രതിഫലത്തുക കുറഞ്ഞു; ആന്ദ്രെ പിര്‍ലോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കില്ല

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സൂപ്പര്‍താരം ആന്ദ്രെ പിര്‍ലോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുളള ക്ഷണം നിരസിച്ചു. പ്രതിഫലത്തുക സംബന്ധിച്ചുളള ചര്‍ച്ചകള്‍ തീരുമാനമാകാതെ വന്നതോടെയാണ് പിര്‍ലോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറിയത്.

20 കോടി രൂപയാണ് ഐ.എസ്.എല്ലിലെ പരമാവധി പ്രതിഫലം. എന്നാല്‍, പിര്‍ലോയുടെ നിലവിലെ പ്രതിഫലത്തേക്കാള്‍ കുറവാണിത്.

ഇന്ത്യയിലേക്കുള്ള ഐ.എസ്.എല്‍ അധികൃതരുടെ ക്ഷണത്തിന് പിര്‍ലോ ചെവികൊടുത്തെങ്കിലും ഇറ്റാലിയന്‍ ടീം യുവന്റസ് നല്‍കിയതിനേക്കാള്‍ കുറഞ്ഞതുകയാണ് വാഗ്ദാനം ചെയ്തതാണ് താരത്തെ ചൊടുപ്പിച്ചത്. ഇതോടെ, താരം അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് പോവാന്‍ തീരുമാനിക്കുന്നതായാണ് വിവരം.

ഗള്‍ഫ്, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണത്തിനിടെയിലാണ് ഐ.എസ്.എല്‍ അധികൃതരും ഇറ്റാലിയന്‍ ഇതിഹാസതാരത്തെ ടീമിലത്തെിക്കാന്‍ ശ്രമിച്ചത്.

Top