പ്രതിപക്ഷം വിഷയ ദാരിദ്ര്യത്തില്‍: നരേന്ദ്ര മോഡി

റാഞ്ചി: പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിഷയദാരിദ്ര്യത്തിലായ പ്രതിപക്ഷ നേതാക്കള്‍ സ്വരക്ഷയ്ക്കായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എടുത്തിട്ട പ്രശ്‌നങ്ങള്‍ വെറുതേ ആവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി മോഡി ആരോപിച്ചു. ജാര്‍ഖണ്ഡിലെ ജനങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്ത് സംസ്ഥാനത്തെ അതിവേഗത്തില്‍ വികസനപാതയിലേക്ക് കൊണ്ടു വരണമെന്നും അഭ്യര്‍ത്ഥിച്ചു. ധന്‍ബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

Top