പ്രതികരിക്കാത്തവര്‍ എന്ന ധാരണ അരുവിക്കരയില്‍ തിരുത്തും; യുഡിഎഫിനെതിരെ വെള്ളാപ്പള്ളി

തൊടുപുഴ: യുഡിഎഫിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സംഘടിത സമുദായങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ പരിഗണന ലഭിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ സമീപനം സാര്‍ ചക്രവര്‍ത്തിയുടേതിനെക്കാള്‍ മോശമാണ്. നാല് വര്‍ഷമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈഴവരെ കബിളിപ്പിക്കുകയാണ്.

ഓരോ കാര്യത്തിനും ഉമ്മന്‍ചാണ്ടിയുടെ പുറകെ നടന്നയാളാണ് താന്‍. എല്ലാം ചെയ്യാമെന്നല്ലാതെ അദ്ദേഹം ഒന്നും ചെയ്തില്ല. പ്രതീക്ഷയോടെ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തെ കണ്ടത്. ഇനി അങ്ങനെ കാണാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇതിന് അരുവിക്കരയില്‍ തിരിച്ചടി നല്‍കും. പ്രതികരിക്കാത്തവര്‍ എന്ന ധാരണ അരുവിക്കരയില്‍ തിരുത്തും. അതേസമയം ബിജെപിയോട് അയിത്തമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top