പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

തൃശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. തൃശൂരിലെ അരിമ്പൂരിലാണു സംഭവം. സംഭവത്തില്‍ ഇരുപതുകാരിക്കു ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരേയും കാറിടിപ്പിച്ചു. പെണ്‍കുട്ടിയടക്കം പരിക്കേറ്റ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയെ ഇടിച്ചിട്ട ശേഷം ഓടിച്ചുപോയ വാഹനം കുട്ടിയെ രക്ഷിക്കാനെത്തിയവരെ തിരിച്ചു വന്നിടിക്കുകയായിരുന്നു.

Top