പ്രകൃതി ദുരന്തം: ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായത് 21 ലക്ഷം പേര്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങളാല്‍  മാത്രം ഇന്ത്യയില്‍ 20 ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ പേര്‍ അഭയാര്‍ഥികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്.

പ്രകൃതി ദുരന്തങ്ങള്‍ നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചിരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2140000 പേര്‍ക്ക് ഇന്ത്യയില്‍ കിടപ്പാടം നഷ്ടമായി. രണ്ടുകോടി ഇരുപത് ലക്ഷം പേര്‍ ലോകത്താകമാനം അഭയാര്‍ഥികളായിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളാല്‍ മാത്രം അഭയാര്‍ഥികളായവരുടെ കണക്കുകളാണിത്. വര്‍ഗീയതയും കലാപങ്ങളും സൃഷ്ടിച്ച അഭയാര്‍ഥികളുടെ എണ്ണത്തേക്കാള്‍ മൂന്നിരട്ടി വരുമിത്.

ക!ഴിഞ്ഞ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുണ്ടായത് ഫിലിപ്പീന്‍സിലാണ്. രണ്ടാം സ്ഥാനം ചൈനക്കും. 2008 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ 2.61 കോടി പേര്‍ ഇന്ത്യയില്‍ അഭയാര്‍ഥികളായിട്ടുണ്ട്. ഈ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അഭയാര്‍ഥികളായ അഞ്ചു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

Top