പ്രകൃതിവിരുദ്ധ പീഢനം; മുന്‍ ലീഗ് മന്ത്രിയുടെ ഗണ്‍മാനെ തൊടാന്‍ പൊലീസിന് മടി

മലപ്പുറം: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഢനം നടത്താന്‍ ശ്രമിച്ച മുന്‍ മുസ്‌ലിം ലീഗ് മന്ത്രി ചെര്‍ക്കുളം അബ്ദുല്ലയുടെ ഗണ്‍മാനെ തൊടാന്‍ പോലീസിനു മടി. എടവണ്ണ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ ആയ നിലമ്പൂര്‍ സ്വദേശി ഹക്കീമിനെയാണ് അറസ്റ്റു ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നത്. ഹക്കീമിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഒളിവിലാണെന്ന വിശദീകരണമാണ് പോലീസ് നല്‍കുന്നത്.

ഫുട്‌ബോള്‍ കളിക്കാന്‍ ക്ലബ്ബിലേക്കു വരികയായിരുന്ന കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ജനതപ്പടിയില്‍ ഇറക്കാമെന്നു പറഞ്ഞെങ്കിലും ഇറക്കിയില്ല. മാനവേദന്‍ സ്‌കൂള്‍ റോഡിനു സമീപത്തെ ഡോക്ടറുടെ പരിശോധനാ മുറിയോടു ചേര്‍ന്ന ബാത്ത്‌റൂമില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. കുതറിയോടിയ കുട്ടി പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവും കുട്ടിയും നിലമ്പൂര്‍ പോലീസിലെത്തി പരാതി നല്‍കി. ഹക്കീമിനെതിരെ പോലീസ് കേസെടുത്തെങ്കിലും ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണം അറസ്റ്റു വൈകിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ അഴിമതിക്കേസില്‍ സസ്‌പെന്‍ഷനിലാണ് ഹക്കീം.

Top