പോഷകാഹാരക്കുറവ് മൂലം മഹാരാഷ്ട്രയില്‍ മരണമടഞ്ഞത് 1,274 കുട്ടികള്‍

മുംബൈ: പോഷകാഹാരക്കുറവ് മൂലം മഹാരാഷ്ട്രയില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ മരണമടഞ്ഞത് 1,274 കുട്ടികള്‍. നന്ദര്‍ബാര്‍ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികള്‍ മരിച്ചത്. 662 കുട്ടികളാണ് ഇവിടെ മരിച്ചത്. പല്‍ഗറില്‍ 418 കുട്ടികളും താനെയില്‍ 194 കുട്ടികളും മരിച്ചു. ആറു വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇത് 2014 ഏപ്രില്‍-2015 ജനുവരി കാലയളവിലുള്ള മരണനിരക്കാണിതെന്ന് മഹാരാഷ്ട്ര ശിശുക്ഷേമ വകുപ്പ് മന്ത്രി വിദ്യ താക്കൂര്‍ അറിയിച്ചു.

താനെയിലെ ബിവാണ്ടി മേഖലയില്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി പദ്ധതി നടപ്പാക്കി. ഈ മേഖലയില്‍ കുട്ടികളുടെ ആരോഗ്യ സ്ഥതിയില്‍ പുരോഗതി വന്നതായും താക്കൂര്‍ അറിയിച്ചു.

Top