തല്ലിയാല്‍ തിരിച്ചു തല്ലും; പൊലീസിനെ വെല്ലുവിളിച്ച് എം സ്വരാജ്

മലപ്പുറം: പൊലീസിനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് രംഗത്ത്. പൊലീസ് തല്ലിയാല്‍ തിരിച്ചു തല്ലുമെന്നു സ്വരാജ് പറഞ്ഞു.

പാഠപുസ്തകം വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചു വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഡിഇഒ ഓഫീസുകളിലേക്കും ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തും. പാഠപുസ്തക വിഷയത്തില്‍ എസ്എഫ്‌ഐ നടത്തുന്ന സമരം വേണ്ടിവന്നാല്‍ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്നും സ്വരാജ് പറഞ്ഞു.

Top