പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ജേക്കബ് തോമസിനെ ഫയര്‍ ഫോഴ്‌സ് തലവനാക്കി

തിരുവനന്തപുരം: പുതിയ ഡിജിപി സെന്‍കുമാറിന്റെ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയ വിജിലന്‍സ് അഡീ. ഡയറക്ടര്‍ ജേക്കബ് തോമസിനെ ഉദ്യോഗക്കയറ്റത്തോടെ ഫയര്‍ ഫോഴ്‌സ് മേധാവിയായി നിയമിച്ചു.

ഇതോടൊപ്പം തന്നെ ലോക്‌നാഥ് ബഹ്‌റയെ ഡിജിപി തസ്തികയില്‍ ജയില്‍ മേധാവിയായും അരുണ്‍കുമാര്‍ സിന്‍ഹയെ പൊലീസ് ആസ്ഥാനത്ത് ഭരണ വിഭാഗത്തിലും നിയമിച്ചു. എഡിജിപി അനില്‍ കാന്തിനെ പിഎച്ച്‌സിസിയായും നിയമിച്ചിട്ടുണ്ട്.

Top