പൊലീസിനെ മൂന്നാംകിടക്കാരായി കാണുന്നവര്‍ ഒന്നാംതരം പെരുമാറ്റം പ്രതീക്ഷിക്കരുത് ഡിജിപി

കൊച്ചി: പൊലീസിനെ മൂന്നാംകിടക്കാരായി കാണുന്നവര്‍ അവരില്‍ നിന്ന് ഒന്നാംതരം പെരുമാറ്റം പ്രതീക്ഷിക്കരുതെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. പൊലീസ് മൂന്നാംമുറ അവസാനിപ്പിച്ചാല്‍ കുറഞ്ഞ കാലത്തേക്കെങ്കിലും സമൂഹത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുമെന്നും ഡിജിപി പറഞ്ഞു.

കൊച്ചിയില്‍ ദേശീയ മനുഷ്യാവകാശന്‍ സംഘടിപ്പിച്ച സെമിനാറിലാണ് പൊലീസുകാരുടെ മനുഷ്യാവകാശത്തെ പറ്റി സംസ്ഥാന പൊലീസ് മേധാവി സംസാരിച്ചത്.

പൊലീസിനെ തുല്യ പൗരന്‍മാരായി കാണാന്‍ സമൂഹം തയാറാകണം. മതിയായ വിഭവങ്ങളും നിയമ സംരക്ഷണവും പൊലീസുകാര്‍ക്ക് ഉറപ്പു നല്‍കാതെ, പൊലീസ് മനുഷ്യാവകാശം സംരക്ഷിച്ചു പ്രവര്‍ത്തിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ഡിജിപി തുറന്നടിച്ചു.

Top