പൊതുസ്ഥലത്ത് പുകവലിച്ചാല്‍ പിഴ 1000

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ഇനി പുകവലിച്ചാല്‍ ആയിരം രൂപ പിഴയൊടുക്കേണ്ടിവരും.  ഇതു സംബന്ധിച്ച ശുപാര്‍ശ ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചു.  ഇതു കൂടാതെ ചില്ലറയായി സിഗരറ്റ് വില്‍ക്കുന്നതു നിരോധിക്കാനും സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി 18 ല്‍ നിന്ന് 21 ആയി വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.  ഹോട്ടലുകളിലും റസ്റ്ററന്റുകളിലും അനുവദനീയമായ സ്ഥലത്ത് പുകവലിക്കാമെന്ന നിയമവും നീക്കം ചെയ്യും.  പുതിയ ശുപാര്‍ശയില്‍ എല്ലാവരും അഭിപ്രായം രേഖപ്പെടുത്താന്‍ അനുവാദമുണ്ടെന്നു മന്ത്രാലയവൃത്തങ്ങള്‍.  പുകയില കര്‍ഷകര്‍ മുതല്‍ സിഗരറ്റ് നിര്‍മാണ കമ്പനികള്‍ വരെയുള്ളവരെ അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമാകും ശുപാര്‍ശ നിയമമാക്കൂവെന്നും മന്ത്രാലയ വൃത്തങ്ങള്‍.
Top