പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് നിരോധിച്ചു

ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖിയില്‍ പൊതുസ്ഥലങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ മുഖം മറയ്ക്കുന്നതിനു നിരോധനം. സുരക്ഷാ നടപടികളുടെ ഭാഗമായി ഉറുംഖി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേതാണു തീരുമാനം. സിന്‍ജിയാങ് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു സര്‍ക്കാര്‍ വാര്‍ത്താ വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു.

സിന്‍ജിയാങിലെ വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടപ്പാക്കുന്ന അടിച്ചമര്‍ത്തല്‍ നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. നേരത്തേ മതപഠനം നടത്തുന്നതിനും ആരാധനകള്‍ക്കും സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Top