പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം കുറയ്ക്കും: കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 52 ശതമാനമായി കുറയ്ക്കാന്‍ സന്നദ്ധമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

പൊതുമേഖലാ ബാങ്കുകള്‍ക്ക് ശക്തിപകരാനും കൂടുതല്‍ സ്വാതന്ത്ര്യം കിട്ടാനും ഇത് ഉപകരിക്കും. പൊതുമേഖലാ ബാങ്കുകളെ രാഷ്ട്രീയ സ്വാധീനത്തില്‍ പെടാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യിലും പഞ്ചാബ് നാഷണല്‍ ബാങ്കിലും 59 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിനുള്ളത്.

ബാങ്കുകളെ പ്രൊഫഷണല്‍വത്കരിക്കുന്നതിന്റെ പാതയിലാണ് സര്‍ക്കാര്‍. ഇതിന്റെ പടിയായി ഇവയുടെ മേധാവികളെ തിരഞ്ഞെടുക്കുന്നത് പ്രൊഫഷണല്‍ രീതിയിലാക്കിയിട്ടുണ്ടെന്നും ജെയ്റ്റലി പറഞ്ഞു.

Top