സിഎന്‍എന്‍- ഐബിഎന്‍ അവാര്‍ഡ്; ഡിഐജിക്ക് വേണ്ടി ലോഹിയുടെ കുടുംബം

കൊച്ചി: പ്രമുഖ വാര്‍ത്താ ചാനലായ സിഎന്‍എന്‍ – ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തില്‍ മലയാളി ഐപിഎസ് ഓഫീസര്‍ ഡിഐജി പി. വിജയനെ പിന്‍തുണച്ച്  ലോഹിത ദാസിന്റെ കുടുംബവും  രംഗത്ത്. നല്ല ഭാവിക്ക് കുട്ടികളുടെ നീതി നിര്‍വഹണം ഒഴിവാക്കാന്‍ പറ്റാത്തതാണെന്ന് സ്റ്റുഡന്റ്‌സ് പോലീസിങ്ങിലൂടെ  കാണിച്ച് തന്ന പി. വിജയനെ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പിന്‍തുണയ്ക്കണമെന്ന്  ലോഹിത ദാസിന്റെ ഭാര്യ  സിന്ധു ലോഹിത ദാസ്  മക്കളായ ഹരികൃഷ്ണന്‍, വിജയ ശങ്കര്‍ എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

വിജയനെ പിന്‍തുണച്ച് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, ദിലീപ്, കാവ്യാമാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നതിന് പിന്നാലെയാണ് മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിത ദാസിന്റെ കുടുംബവും വിജയന്റെ വിജയത്തിനായി രംഗത്തെത്തിയിട്ടുള്ളത്

ശക്തമായ അനവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി മലയാളി മനസ് കീഴടക്കിയ ലോഹിത ദാസിന്റെ  അകാലത്തിലെ വിയോഗം ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ച് സിനിമാ രംഗത്ത് സജീവമാകാന്‍  ഒരുങ്ങുകയാണ്  ലോഹിത ദാസിന്റെ പ്രിയ പുത്രന്മാര്‍ ഇപ്പോള്‍.

മണ്ണിന്റെ മണവും പച്ചയായ ജീവിത യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുന്ന  ലോഹിത ദാസ് ടച്ചിനായി പ്രേക്ഷകരും  കാത്തിരിപ്പിലാണ്.

സിഎന്‍എന്‍ – ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പി.വിജയന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Top