പെമ്പിളൈ ഒരുമൈ സമരം ശക്തമാക്കുന്നു;കൂടുതല്‍ പ്രവര്‍ത്തകര്‍ ഇന്ന് നിരാഹാരം ആരംഭിക്കും

ഇടുക്കി: പിഎല്‍സി യോഗം മാറ്റിവെച്ചതിനെ തുടര്‍ന്ന് റോഡ് ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത സമരരീതയിലേക്ക് പെമ്പിളൈ ഒരുമൈ നീങ്ങുന്നു. കൂടുതല്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഇന്ന് നിരാഹാരം ആരംഭിക്കും.

അതേസമയം നിരാഹാരത്തിനിടെ തളര്‍ന്ന് വീണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.

തിരുവനന്തപുരത്ത് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച് തീരുമാനമായില്ല. തേതുടര്‍ന്നാണ് പിഎല്‍സി യോഗം ബുധനാഴ്ചയിലേക്ക്മാറ്റിയത്.

Top