പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവ് വരുത്തിയേക്കും

fuel price

ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവ് വരുത്തിയേക്കും. വിലയില്‍ രണ്ടോ മൂന്നോ രൂപയുടെ കുറവ് വരാനാണ് സാധ്യത. സെപ്റ്റംബര്‍ ഒന്നിനാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍ നിര്‍ണയിക്കുന്നത്.

രണ്ടാഴ്ചയായി ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കുറവാണുണ്ടാകുന്നത്.

ഓഗസ്റ്റ് 15നാണ് നേരത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്.

കഴിഞ്ഞ നവംബര്‍-ജനുവരികാലത്ത് നാലു തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ പെട്രോള്‍ ലീറ്ററിന് 7.75 രൂപയും ഡിസല്‍ ലീറ്ററിന് 6.50 രൂപയും വില കൂടിയിരുന്നു.

എന്നാല്‍, രാജ്യാന്തര ക്രൂഡ് വില ബാരലിന് 30 ഡോളര്‍ നിലവാരത്തിലെത്തിയാലേ ഇനി അത്തരമൊരു നികുതി വര്‍ധന ആലോചിക്കുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.

Top