പൃഥ്വിരാജിന് നായികയായി സ്വാതി റെഡ്ഡിയെത്തുന്നു

പൃഥ്വിരാജിന് നായികയായി സ്വാതി റെഡ്ഡി എത്തുന്നു. ടൂറിസ്റ്റ് ഗൈഡ് വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ജിസ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജേഷ് തിരക്കഥയൊരുക്കുന്നു.

വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള, പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ആസിഫ് അലി, അനൂപ് മേനോന്‍, ശ്രീനിവാസന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Top