പൃഥ്വിരാജിന്റെ നായിക സ്വാതി റെഡി

സ്വാതി റെഡി വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. ഇത്തവണ പൃഥ്വിരാജിന്റെ നായികയായിട്ടാണ് സ്വാതിയുടെ മലയാളത്തിലേക്കുള്ള വരവ്. ബൈസിക്കള്‍ തീവ്‌സ് എന്ന സിനിമ സംവിധാനം ചെയ്ത ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിലാണ് സ്വാതി നായികയാവുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് ഗൈഡിന്റെ വേഷമാണു ചെയ്യുന്നതെന്നും വാര്‍ത്തകളുണ്ട്.

നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായ താരമാണു സ്വാതി റെഡി. പുതിയ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ആസിഫ് അലി, അനൂപ് മേനോന്‍, ശ്രീനിവാസന്‍, ജോയ് മാത്യൂ തുടങ്ങിയവരും സിനിമയിലുണ്ടെന്നു വാര്‍ത്തകളുണ്ട്. മമ്മൂട്ടി നായകനാവുന്ന അച്ചാ ദിന്‍ എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന വിജീഷാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. മാഹിയുടെ പശ്ചാത്തലത്തിലായിരിക്കും സിനിമ.

Top