പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘര്‍ഷം; 5 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പൂനൈ: ഡയറക്ടറെ ഘൊരാവോ ചെയ്തതിനെ തുടര്‍ന്ന് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏഴ് വിദ്യര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. 15 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. ഡയറക്ടറുടെ പരാതിയിലാണ് അറസ്റ്റ്.

ക്യാംപസ് വിട്ട് പോകണമെന്ന് 2008 ബാച്ചിലെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടെങ്കിലും പ്രൊജക്ട് പൂര്‍ത്തിയാക്കാതെ പോവില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തു. തുടര്‍ന്നാണ് ഡയറക്ടറെ വിദ്യാര്‍ത്ഥികള്‍ ഘരാവോ ചെയ്തത്.

Top