പൂട്ടിയ ബാറുകളിലെ മദ്യം ബീവ്‌റേജസ് കോര്‍പറേഷന്‍ ഏറ്റെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകളിലെ മദ്യം ബീവ്‌റേജസ് കോര്‍പറേഷന്റെ ഗോഡൗണിലേക്ക് മാറ്റും. എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണിത്. ഏറ്റെടുക്കുന്ന മദ്യം ബെവ്‌കോയുടെ വെയര്‍ഹൗസുകളിലേയ്ക്ക് മാറ്റും.

എന്നാല്‍ ബാറുകളില്‍ സ്റ്റോക്കിരിക്കുന്ന ബിയര്‍ ഏറ്റെടുക്കില്ല. പൂട്ടിയ പല ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കായി ലൈസന്‍സിന് അപേക്ഷ നല്കിയതിനാലാണിത്. ബാറുകളില്‍നിന്ന് ഗോഡൗണിലേക്ക് മാറ്റുന്ന മദ്യത്തിന് ബവ്‌കോ പണം നല്‍കും.

നേരത്തെ പൂട്ടിയ ബാറുകളിലെ മദ്യം ഏറ്റെടുക്കരുതെന്ന് മുന്‍പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കിയിരുന്നു. അട്ടിമറി സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഏറ്റെടുക്കുന്ന മദ്യം ബിവറേജസ് വഴി വിറ്റഴിക്കുന്നതും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Top