പൂജാരയ്ക്കും ഇഷാന്തിനും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇഷാന്ത് ശര്‍മയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം. ബോളര്‍മാരുടെ പട്ടികയില്‍ മൂന്നു സ്ഥാനം കയറി ഇഷാന്ത് ശര്‍മ 18ാം സ്ഥാനത്തെത്തി. അമിത് മിശ്രയ്ക്കും ഉമേഷ് യാദവിനും സ്ഥാനക്കയറ്റമുണ്ട്. മിശ്ര 37ഉം യാദവ് 42ഉം സ്ഥാനങ്ങളിലാണ്.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇരുപതാം സ്ഥാനത്തെത്തിയ പൂജാര, കരിയറിലെ ഏറ്റവും മികച്ച സ്ഥാനമാണ് സ്വന്തമാക്കിയത്. അതേസമയം രണ്ടുപട്ടികയിലും ആദ്യ പത്തിനുള്ളില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. പത്താം റാങ്കിലായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു സ്ഥാനം പിന്നോട്ടിറങ്ങി പതിനൊന്നാം സ്ഥാനത്തായി.

Top