പുലിയില്‍ മൂന്ന് വ്യത്യസ്ത വേഷത്തില്‍ വിജയ് എത്തുന്നു

കത്തിയില്‍ ഇരട്ട വേഷത്തിലെത്തിയ വിജയ് തന്റെ പുതിയ ചിത്രമായ പുലിയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നത്. അതേസമയം, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 90 കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവ്.

ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹന്‍സിക, ശ്രുതി ഹാസന്‍, ശ്രീദേവി എന്നിവരാണ് നായികമാര്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കന്നഡ സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇംഗ്ലീഷ് വിംഗ്ലീഷിന് ശേഷം ശ്രീദേവി അഭിനയിക്കുന്ന ചിത്രമാണ് പുലി.

Top