പുതുതലമുറ ഥാറിന്റെ 5 ഡോര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കും

ഥാറിന്റെ 5 ഡോര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് മഹീന്ദ്ര. വിപുലീകൃത പതിപ്പ് പ്രവര്‍ത്തിക്കുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നിട്ടും, കമ്പനി പുതിയ പതിപ്പിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണമാണ് ഉണ്ടായിരിക്കുന്നത് . ഒരു ഓണ്‍ലൈന്‍ മാധ്യമ സമ്മേളനത്തിലാണ് മഹീന്ദ്ര 2026 ഓടെ ഒന്‍പത് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.

5 ഡോര്‍ ഥാര്‍ പതിപ്പ് അതിലൊന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ ടൈംലൈന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ മഹീന്ദ്ര ഥാര്‍ 5-ഡോര്‍ മോഡല്‍ 2023 നും 2026 നും ഇടയില്‍ എപ്പോഴെങ്കിലും എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ആ സമയപരിധിക്കുള്ളില്‍ പുറത്തിറക്കിയ ആദ്യത്തെ മോഡലുകളില്‍ ഒന്നായിരിക്കും ഇത്. പുതുതലമുറ മഹീന്ദ്ര ബൊലേറോ, രണ്ട് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ബോര്‍ണ്‍ ഇവി പ്ലാറ്റ്‌ഫോം, പുതുതലമുറ XUV300, കൂടാതെ രണ്ട് പുതിയ മോഡലുകള്‍ – W620, V201 എന്നിവയും ഉള്‍പ്പെടുന്നു.

Top