പുതിയ ഹോണ്ടസിറ്റിയുടെ വില്‍പ്പന ഒന്നരലക്ഷം കവിഞ്ഞു

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഡ് സൈസ് സെഡാനായി ഒന്നര ദശാബ്ദത്തിലേറെയായി വിപണിയിലുള്ള ഹോണ്ട സിറ്റിയുടെ പുതിയ തലമുറയുടെ വില്‍പ്പന ഒന്നര ലക്ഷം തികഞ്ഞു. നാലാം തലമുറ സിറ്റി വെറും 20 മാസം കൊണ്ടാണ് ഇത്രയും വില്‍പ്പന സ്വന്തമാക്കിയത്.

2014 ജനുവരിയില്‍ വിപണിയിലെത്തിയ പുതിയ സിറ്റി 15 മാസം കൊണ്ട് ഒരു ലക്ഷം വില്‍പ്പന നടന്നു. പിന്നീടുള്ള അഞ്ച് മാസം കൊണ്ട് അരലക്ഷം കൂടി നിരത്തിലിറങ്ങി.

ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ മോഡലായി 1998 ലാണ് സിറ്റി വിപണിയിലെത്തിയത്. പെട്രോള്‍ എന്‍ജിന്‍ മാത്രമുണ്ടായിരുന്നിട്ടുകൂടി ജനപ്രീതി നേടിയ സിറ്റിയ്ക്ക് നിലവില്‍ ഡീസല്‍ എന്‍ജിനുണ്ട്. മാരുതി സിയാസ് ,ഫോക്‌സ്!വാഗന്‍ വെന്റോ , നിസാന്‍ സണ്ണി , റെനോ സ്‌കാല , സ്‌കോഡ റാപ്പിഡ് , ഫോഡ് ഫിയസ്റ്റ , ഫിയറ്റ് ലിനിയ എന്നിവയാണ് സിറ്റിയുടെ എതിരാളികള്‍ .

Top