പുതിയ മൈക്രോമാക്‌സ് ക്യാന്‍വാസ് സെല്‍ഫി വിപണിയിലെത്തി

സെല്‍ഫി ആരാധകര്‍ക്കായി മൈക്രോമാക്‌സ് ക്യാന്‍വാസ് സെല്‍ഫി വിപണിയിലെത്തി. ഫോണിന്റെ മുന്‍വശത്തും പുറകുവശത്തും ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ ക്യാമറയാണ് ക്യാന്‍വാസ് സെല്‍ഫിയുടെ പ്രത്യേകത. ഈ ഫോണിലുള്ള സോണിയുടെ ലെന്‍സുകള്‍ വ്യക്തതയോട് കൂടിയ ഫോട്ടോകള്‍ ഉറപ്പാക്കുന്നു. ഇരട്ട സിം സൗകര്യമുള്ള ക്യാന്‍വാസ് സെല്‍ഫിക്ക് 2 ജി.ബി മെമ്മറിയോടു കൂടിയ 1.7 ഒക്ടാകോര്‍ പ്രോസസര്‍ ആണ് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ് 4.4 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഗൊറില്ല ഗ്ലാസ് 3, 16 ജി.ബി ബില്‍ട്ട് ഇന്‍ മെമ്മറി, 4.7 എച്ച്.ഡി ഡിസ്‌പ്ലേ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. സ്റ്റോറേജ് സ്‌പേസ് മെമ്മറി കാര്‍ഡ് വഴി 32 ജി.ബി കൂടി കൂട്ടിച്ചേര്‍ക്കാം. 2300 എം.എ.എച്ച് ബാറ്ററിയാണ് സെല്‍ഫിയുടെ ഊര്‍ജ സ്രോതസ്. 25,000 രൂപയാണ് വിപണി വില.

Top