പുതിയ ട്രെയിലറുമായി ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെ

മുംബൈ: ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെയ്ക്ക് പുതിയ ട്രെയിലര്‍. ചിത്രം പ്രദര്‍ശനം തുടങ്ങി ഡിസംബര്‍ 12 ന് 1000 ആഴ്ചകള്‍ പിന്നിടുന്നതിന്റെ ഭാഗമായാണ് യാഷ്‌രാജ് ഫിലിംസ് ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓടിയ ചിത്രമായി ദില്‍വാലേ ദുല്‍ഹാനിയാ ലേ ജായേംഗെ മാറി.

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖും കജോളും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വാരം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 1995 ഒക്ടോബര്‍ 20ന് റിലീസ് ചെയ്ത ചിത്രം അന്നുതൊട്ട് മുംബൈയിലെ മറാത്താ മന്ദിര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

യാഷ് ചോപ്രയുടെ മകന്‍ ആദിത്യ ചോപ്ര ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, കാജോള്‍, അംരേഷ് പുരി, അനുപം ഖേര്‍, ഫരിദാ ജലാല്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 1996 ല്‍ മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ ഉള്‍പ്പടെ പത്തോളം ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ചിത്രം നേടി.

Top