പുകയില കടകള്‍ക്ക് സമീപം താമസിക്കുന്ന കുട്ടികള്‍ പുകവലിക്കാരാകുമെന്ന് പഠനം

ലണ്ടന്‍: പുകയില വില്‍ക്കുന്ന കടകള്‍ നമ്മുടെ നാട്ടിലെ മുക്കിലും മൂലയിലും കാണാന്‍ സാധിക്കും. ചുരുങ്ങിയത് രണ്ട് കടകളെങ്കിലും ഇല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, ഇത് കുട്ടികള്‍ക്ക് അപകടകരമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. കൗമാരപ്രായക്കാര്‍ക്കിടയില്‍ പുകവലി കൂടുന്ന പ്രവണത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ലണ്ടനിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്.പുകയില വില്‍ക്കുന്ന കടകള്‍ക്ക് സമീപം താമസിക്കുന്ന കുട്ടികള്‍ വലിയ പുകവലിക്കാരായിമാറുമെന്നാണ് പഠനം പറയുന്നത്. പുകയില കടകള്‍ക്ക് സമീപം താമസിക്കുന്ന കുട്ടികളില്‍ 53 ശതമാനം പേരും പുകയിലയ്ക്ക് അടിമകളായിമാറുമെന്ന് പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വീടുകള്‍ക്ക് സമീപത്തെ് പുകയില വില്‍ക്കുന്ന കടകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യാമാണെന്ന് പഠനം തെളിയിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ നിയാം ഷോഫ്റ്റ് പറയുന്നു.

കുട്ടികള്‍ക്കിടയില്‍ പുകയില വിരുദ്ധ തന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. സ്‌കോട്ട്‌ലണ്ടിലെ കൗമാരക്കാര്‍ക്കിടയിലാണ് പഠനം നടത്തിയത്. 13 വയസിനും 15നും ഇടയില്‍ പ്രായമുള്ളവരിലാണ് പുകയില ഉപയോഗം കൂടുതലായി കണ്ടെത്താനായത്.

Top