പുകമറ വിവാദം; കാറുകളുടെ പരിശോധന ജനുവരിയില്‍ ആരംഭിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

പുകമറ’ വിവാദത്തില്‍പെട്ട കാറുകള്‍ തിരിച്ചുവിളിച്ചുള്ള പരിശോധന പുതുവര്‍ഷത്തില്‍ ആരംഭിക്കുമെന്നു ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍. അടുത്ത വര്‍ഷം അവസാനത്തോടെ പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്നും കമ്പനി അറിയിച്ചു.

യു എസില്‍ പ്രാബല്യത്തിലുള്ള കര്‍ശന മലിനീകരണ നിര്‍ണയ പരിശോധന വിജയിക്കാന്‍ കൃത്രിമം കാട്ടിയാണ് യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ വെട്ടിലായത്. തുടര്‍ന്നു പരിശോധന വിജയിക്കാനായി നിയമവിരുദ്ധമായ, ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യം സംശയിക്കുന്ന 1.10 കോടിയോളം ഡീസല്‍ എന്‍ജിനുകള്‍ മാറ്റിനല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത്രയേറെ എന്‍ജിനുകള്‍ മാറ്റിനല്‍കാന്‍ 650 കോടി ഡോളര്‍(42,686 കോടിയോളം രൂപ) ചെലവിടേണ്ടി വരുമെന്നാണു കമ്പനിയുടെ കണക്ക്.

Top