പീഡനശ്രമം:നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ അറസ്റ്റില്‍

ജോഹന്നസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ മംബുസോ മണ്ടെലയെ(24) ജോഹനാസ്ബര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റ് 7 ന് ജോഹാന്‍സ്ബര്‍ഗിലെ ഒരു ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ വച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

മണ്ടേലയുടെ ചെറുമകനായതിനാല്‍ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോഹാനാസ്ബര്‍ഗ് പൊലീസ് പറഞ്ഞു.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും ബലാത്സംഗശ്രമം എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 7 ന് നടന്ന സംഭവം പൊലീസില്‍ പരാതിപ്പെട്ടത് ഓഗസ്റ്റ് 14 ന് മാത്രമാണെന്നും പെണ്‍കുട്ടിക്കുളള മുന്‍വൈരാഗ്യമാണ് ഇത്തരമൊരു പരാതിക്ക് പിന്നിലെന്നും മംബുസോയുടെ ബന്ധുക്കള്‍ പ്രതികരിച്ചു.

Top