പി.സി. ജോര്‍ജ് ചീഫ് വിപ്പായി തുടര്‍ന്നേക്കും; ഉപാധികളുമായി പി.സി

തിരുവനന്തപുരം: പി.സി. ജോര്‍ജ് ചീഫ് വിപ്പായി തുടര്‍ന്നേക്കും. പി.സി. ജോര്‍ജും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇത്തരത്തലെരു സൂചന. ഉപാധികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് പി.സി ജോര്‍ജ്ജ്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയോട് പി.സി ജോര്‍ജ്ജ് പറഞ്ഞു. മാണിയുമായി യോജിച്ചു പോകാനാവില്ലെന്നും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ആയി മുന്നണിയില്‍ തുടരാമെന്ന് ജോര്‍ജ്ജ് അറിയിച്ചു. ജോസ് കെ മാണി തനിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും മാണിക്ക് പകരം ജോസ് കെ മാണിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജോര്‍ജ്ജ് മുഖ്യമന്ത്രയോട് പറഞ്ഞു.

അതേ സമയം വിഷയവുമായ ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറയാന്‍ ഒന്നുമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top