പി.സി ജോര്‍ജ്ജ് വിഷയത്തില്‍ നടപടി അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും

പി.സി ജോര്‍ജ്ജ് വിഷയത്തില്‍ നടപടി അടുത്ത ആഴ്ചയോടെ മാത്രമേ ഉണ്ടാകൂ എന്ന് സൂചന. മുഖ്യമന്ത്രി വിദേശത്ത് പോയി വന്നതിന് ശേഷം യു.ഡി.എഫ് യോഗം ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതിനാല്‍ മറ്റു രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പി. സി ജോര്‍ജ്ജിന് പരിമിതിയുണ്ടെന്നും വിലയിരുത്തല്‍.

പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത്‌നിന്നും യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ മാറ്റണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തീരുമാനം മറ്റൊന്നാവാന്‍ സാധ്യയില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്?. കെ.എം മാണിയെ പിണക്കി പി.സി ജോര്‍ജ്ജിനെ മുഖ്യമന്ത്രിയും യു.ഡി.എഫും സംരക്ഷിക്കാനുള്ള സാധ്യത കുറവാണ്. അതേ സമയം ചര്‍ച്ചകള്‍ക്കും ആലോചനക്കും സമയം നല്‍കുക മാത്രമാണ് യു.ഡി.എഫ് നല്‍കിയിരിക്കുന്നതാണ് വിലയിരുത്തല്‍. ഞായറാഴ്ച വിദേശത്തേക്ക് പോവുന്ന മുഖ്യമന്ത്രി വ്യാ!ഴാ!ഴ്ച തിരിച്ചു വരും. അതിന് ശേഷം യു.ഡി.എഫ് യോഗം വിളിച്ച് പി.സി ജോര്‍ജ്ജിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

രാജ്യസഭാ തെരഞ്ഞെടുപ്പും അരുവിക്കര ഉപതെരഞ്ഞെടുപ്പും മുന്‍നിര്‍ത്തി പ്രശ്‌നങ്ങള്‍ കുറക്കുകയെന്നതാണ് മധ്യസ്ഥ ശ്രമങ്ങളിലൂടെ നേതാക്കള്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍. പി.സിക്കെതിരായ കെ.എം മാണിയുടെ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങളും നല്‍കുന്നത്.

Top