പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരെ കേരളാ കോണ്‍ഗ്രസ് നടപടിയ്ക്ക് ഒരുങ്ങുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു . അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണ്. ജോര്‍ജ് പാര്‍ട്ടി വിരുദ്ധ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് നേതത്വം നല്‍കുന്നുന്നുവെന്നും ആന്റണി രാജു പറഞ്ഞു. ഞായറാഴ്ച എറണാകുളത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഇക്കാര്യം ആലോചിക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി

Top