പി.സിക്കെതിരെ നിലപാട് കടുപ്പിച്ച് മാണി; സെക്യുലറായി പോലും പാര്‍ട്ടിയില്‍ അനുവദിക്കില്ല

തിരുവനന്തപുരം: പി. സി. ജോര്‍ജിനെതിരെ നിലപാട് കടുപ്പിച്ച് കെ.എം. മാണി. പാര്‍ട്ടി ആവശ്യങ്ങളില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനം വേണമെന്നും ഇല്ലെങ്കില്‍ കടുത്ത നിലപാടെന്നും മുഖ്യമന്ത്രിക്ക് മാണി മുന്നറിയിപ്പു നല്‍കി.

കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കി ജോര്‍ജിനെ മുന്നണിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും മാണി വ്യക്തമാക്കി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു മുന്നണിയില്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മാണി പറഞ്ഞു.

Top