പി ജെ ജോസഫിനെതിരെ ഉണ്ണിയാടന്‍; ‘അധികാരത്തേക്കാള്‍ വലുതാണ് പാര്‍ട്ടി’

തിരുവനന്തപുരം: പ്രതിപക്ഷത്തെപ്പോലെ ഭരണപക്ഷ അംഗങ്ങള്‍ പെരുമാറരുതെന്നും രാഷ്ട്രീയപാര്‍ട്ടി ആയാലും കൂട്ടായ്മ ആയാലും ആത്മാര്‍ത്ഥത വേണമെന്നും തോമസ് ഉണ്ണിയാടന്‍.

അധികാരത്തേക്കാളും സ്ഥാനത്തേക്കാളും വലുത് പാര്‍ട്ടിയാണ്. അതാണ് തന്റെ സംസ്‌കാരമെന്നും നേതൃത്വത്തിന് വിഷമമുണ്ടാകുമ്പോള്‍ കൂടെ നില്‍ക്കേണമെന്നും ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ഇടപെടലുണ്ടായി. മാണിക്കെതിരായ അന്വേഷണം വലിച്ചുനീട്ടിയെന്നും ഉണ്ണിയാടന്‍ പറഞ്ഞു.

അതേസമയം ഉണ്ണിയാടന്റേത് വ്യക്തിപരമായി അഭിപ്രായമാണെന്ന് ആന്റണി രാജു പറഞ്ഞു.

Top