പി.കെയിലെ ആദ്യ ഗാനം പുറത്തിറങ്ങി

രാജ്കുമാര്‍ ഹിറാനിയുടെ അമീര്‍ഖാന്‍ ചിത്രം പികെയിലെ ഗാനം പുറത്തുവന്നു. ‘ഥര്‍കി ചോക്കിരോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സ്വാനന്ദ് കിര്‍ക്കിരെയാണ് ഗാനരചന. അജയ് അതുല്‍ സംഗീത സംവിധാനം. സ്വരൂപ് ഖാനാണ് ഗാനം ആലപിച്ചത്. സഞ്ജയ് ദത്തും അമിര്‍ഖാനുമാണ് രസകരമായ ഈ പാട്ടിന്റെ രംഗത്തുള്ളത്.

ചിത്രത്തിന്റെ കഥ അഭിജിത്ത് ജോഷിയുടേതാണ്. അഭിജിത്ത് ജോഷി, രാജ്കുമാര്‍ ഹിറാനി, അമീര്‍ഖാന്‍, ശ്രീരാഗ് നമ്പ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

അമീര്‍ഖാന് പുറമേ സഞ്ജയ് ദത്ത്, അനുഷ്‌ക്ക ശര്‍മ്മ, സുശാന്ത് സിംഗ് രജ്പുത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ഡിസംബര്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Top