പി.എസ്.സി സ്വയം സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് കെ.എം മാണി

തിരുവനന്തപുരം: പി.എസ്.സി സ്വയം സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനവകുപ്പ് മന്ത്രി കെ.എം മാണി. പി.എസ്.സി സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമല്ലെന്നും എപ്പോള്‍ വേണമെങ്കിലും പി.എസ്.സിയുടെ കണക്കുകള്‍ പരിശോധിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പി.എസ്.സിയും ധനകാര്യവകുപ്പുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ.എം മാണി. പ്രതിസന്ധി പരിഹരിക്കുന്നതിനും നിയന്ത്രണം നീക്കുന്നതിനുമുള്ള നടപടികള്‍ക്ക് മന്ത്രി കെ.എം.മാണി നേതൃത്വം നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം അറിയിച്ചത്.

Top