പിന്നോക്കക്കാരെ അധിക്ഷേപിച്ച വി കെ സിംഗിനെ മുക്കിക്കൊല്ലണമെന്ന് ലാലു പ്രസാദ്

പാറ്റ്‌ന:പിന്നോക്കക്കാരെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി വി കെ സിംഗിനെ മുക്കി കൊല്ലണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ദളിതരെയും പിന്നോക്കകാരെയും അധിക്ഷേപിച്ച് ഇല്ലാതാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഈ വിഷയങ്ങളില്‍ പ്രധാനമന്ത്രി വായ് തുറക്കുന്നില്ല.ഗോള്‍ വാള്‍ക്കറുടെ ദളിത് വിരുദ്ധതയാണ് ബിജെപി പ്രാവര്‍ത്തികമാക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

ഫരീദാബാദ് സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും വികെ സിംഗ് പ്രതികരിച്ചിരുന്നു.

സംഭവത്തില്‍ ഹരിയാനയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് പരാമര്‍ശത്തില്‍ വി കെ സിംഗ് മാപ്പ് പറഞ്ഞു.

Top