പിണറായി വിജയന് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വെളളാപ്പളളി

കൊല്ലം: പിണറായി വിജയന് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ദേശാഭിമാനി എന്നാണ് ഗുരുദേവനെക്കുറിച്ച് എഴുതിത്തുടങ്ങിയതെന്നും സിപിഐഎം എന്നാണ് ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

പിണറായി വിജയന്‍ വടക്കാനാണെന്നും പിണറായിക്ക് എസ്എന്‍ഡിപിയെക്കുറിച്ച് വിവരമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ വെളളാപ്പളളി നടേശന്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 10,428 പേര്‍ വോട്ട് ചെയ്തതില്‍ 8946 വോട്ടാണ് വെള്ളാപ്പള്ളി നടേശന് ലഭിച്ചത്.

Top