പിടിപെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ മരണം; നൈജീരിയ അജ്ഞാത രോഗഭീതിയില്‍

അബൂജ: നൈജീരിയ അജ്ഞാത രോഗഭീതിയില്‍. പിടിപെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുന്ന പുതിയ രോഗമാണു നൈജീരിയയെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. തെക്കുകിഴക്കന്‍ നൈജീരിയയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഈ രോഗം ബാധിച്ചു 17 പേര്‍ മരണത്തിനു കീഴടങ്ങി.

ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ എബോളയ്ക്കു പിന്നാലെയാണു മരണഭയം പടര്‍ത്തി ആഫ്രിക്കയില്‍ അജ്ഞാത രോഗം രംഗപ്രവേശം ചെയ്തിരിക്കുന്നത്. തെക്കുകിഴക്കന്‍ നൈജീരിയയിലെ ഒഡി-ഇര്‍ലി നഗരത്തിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തലവേദന, ശരീരത്തിന്റെ തൂക്കം കുറയുക, കാഴ്ച മങ്ങുക, അബോധാവസ്ഥയിലാകുക എന്നിവയാണു രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ചാല്‍ 24 മണിക്കൂറിനകം രോഗി മരണത്തിനു കീഴടങ്ങും.

Top