പികെ മുന്നോട്ട് തന്നെ

തിയെറ്ററുകളിലെത്തും മുന്‍പേ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ പികെ റിലീസിന് ശേഷവും വിവാദകോളങ്ങളില്‍ ഇടം പിടിച്ചു. എന്നാല്‍ ഇതൊന്നും പികെയും കലക്ഷനെ ബാധിക്കുന്നില്ല. ചിത്രം വന്‍ വിജയത്തിലേക്ക് സഞ്ചരിക്കുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 200 കോടി ക്ലബില്‍ ഇടം നേടി. വെറും ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 214.14 കോടി കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നു.
മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരേയുള്ള ചിത്രമായ പികെ വിഭിന്ന ശേഷിയുള്ള ഒരാളുടെ വേഷത്തിലാണ് ആമിര്‍ ഖാനെത്തുന്നത്. വിനോദ് ചോപ്ര ഫിലിംസും രാജ് കുമാര്‍ ഹിറാനി ഫിലിസിനുമൊപ്പം ഡിസ്‌നി ഇന്ത്യയും സഹകരിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ 19നാണ് ചിത്രം റിലീസ് ചെയ്തത്. അനുഷ്‌ക ശര്‍മയും സുശാന്ത് സിങ്ങ് രജ്പുതും സജ്ഞയ് ദത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top