പികെ – ബോംബേ വെല്‍വെറ്റ് ട്രെയ്‌ലറുകളുടെ വരവ് കാത്ത് ആരാധകര്‍

പ്രേക്ഷകര്‍ കാത്തിരുന്ന രണ്ട് സിനിമകള്‍ ബോളിവുഡില്‍ പുറത്തിറങ്ങാനിരിക്കുമ്പോള്‍ ചിത്രത്തിന്റെ ട്രെയ്‌ലറിനായുള്ള കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ചിത്രീകരണം ആരംഭിച്ച നാളുകള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ നിന്ന ആമീര്‍ ഖാന്‍ ചിത്രം പികെയും രണ്‍ബീര്‍ കപൂറിന്റെ ചിത്രം ബോംബേ വെല്‍വെറ്റും.. ഈ രണ്ടു സിനിമകളുടെയും ട്രെയ്‌ലര്‍ ഉടന്‍ പ്രേക്ഷകരിലേക്കെത്തുമെന്നാണ് ഏറ്റവും ലേറ്റസ്റ്റ് വാര്‍ത്ത.
ുസരണ്ട് ചിത്രത്തിന്റെയും ട്രെയ്‌ലര്‍ ഒരു ദിവസം തന്നെയാകും റിലീസ് ചെയ്യുന്നത്. ഈ രണ്ടു ചിത്രങ്ങളും ക്രിസ്മസിന് തിയെറ്ററിലെത്തിക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍. എന്നാല്‍ രണ്ടു ചിത്രങ്ങളും ഒരേ സമയം തിയെറ്റിലെത്തുന്നതു സിനിമയുടെ വിജയത്തെ ബാധിച്ചേക്കുമെന്നതു കൊണ്ടു ബോംബേ വെല്‍വറ്റിന്റെ റിലീസിംഗ് നവംബറില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസിംഗ് വീണ്ടും നീട്ടിയിരിക്കുന്നു. മെയില്‍ ചിത്രം തിയെറ്ററുകളിലെത്തുമെന്നാണിപ്പോള്‍ കേള്‍ക്കുന്നത്.
എന്നാല്‍ ആമിര്‍ ഖാന്റെ പികെ അടുത്ത മാസം 19 ന് തിയെറ്ററുകളിലെത്തും. അനുഷ്‌ക ശര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ എന്‍ എച്ച് 10 ന്റെ ട്രെയ്‌ലറും ഇതിനൊപ്പം പുറത്തിറങ്ങുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. ഈ മൂന്നു ചിത്രത്തിലും പ്രധാനവേഷത്തില്‍ അനുഷ്‌ക എത്തുന്നുണ്ട്.

Top