പികെ നാളെ എത്തും

ബോളിവുഡ് മാത്രമല്ല ഇന്ത്യന്‍ സിനിമാപ്രേമികളാപ്പാടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രത്തിനായ്. പ്രേക്ഷകരിലേക്കെത്തും മുന്‍പേ ഏറെ വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം നേടിയ ചിത്രം നാളെ തിയെറ്ററുകളിലെത്തും.

ആമിര്‍ ഖാന്‍ നായകനായെത്തുന്ന പികെ എന്ന ചിത്രമാണ് നാളെ റിലീസ് ചെയ്യുന്നത്. അയ്യായ്യിരത്തിലേറെ സ്‌ക്രീനില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കേരളത്തില്‍ മാത്രം എഴുപത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ആമിര്‍ ഖാന്‍ രാജ്കുമാര്‍ ഹിറാനി കൂട്ടുക്കെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ഹിറ്റ് ചിത്രമായേക്കും ഇതെന്നാണ് വാര്‍ത്തകള്‍. ഇരുവരുമൊന്നിച്ച ത്രീ ഇഡിയറ്റ്‌സ് വമ്പന്‍ വിജയം നേടിയിരുന്നു. യുടിവിയും വിധു വിനോദ് ചോപ്രയും രാജ്കുമാര്‍ ഹിറാനിയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.

മുന്നഭായ് എംബിബിഎസ് എന്ന ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രം. സഞ്ജയ് ദത്ത് നായകനായി എത്തിയ സിനിമ സംവിധാനം ചെയ്താണ് രാജ്കുമാര്‍ ഹിറാനിയുടെ അരങ്ങേറ്റം. ഇതിനു ശേഷം ചെയ്ത ലഗേ രഹോ മുന്നഭായിയും വന്‍ വിജയം നേടിയ രാജ്കുമാര്‍ ഹിറാനി ചിത്രമാണ്. ഈ രണ്ടു ചിത്രങ്ങളിലും സഞ്ജയ് ദത്തായിരുന്നു നായകവേഷത്തില്‍. പതിവ് തെറ്റിക്കാതെ ഇത്തവണയും രാജ് കുമാറിന്റെ ചിത്രത്തില്‍ സഞ്ജയ് എത്തുന്നുണ്ട്. പികെയില്‍ ഒരു പ്രധാനവേഷമാണ് ഇദ്ദേഹം ചെയ്യുന്നത്.

മിക്ക നഗരങ്ങളിലായി പികെയുടെ പ്രമോഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അനുഷ്‌ക ശര്‍മാണ് ചിത്രത്തിലെ നായിക. അഭിജിത്ത് ജോഷിയും രാജ്കുമാര്‍ ഹിറാനിയുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുശാന്ത് സിങ്ങ്, ബൊമന്‍ ഇറാനി, സുഭാഷ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Top