പികെയെയും പിന്തള്ളി; ബാഹുബലി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം

ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമെന്ന് റെക്കോര്‍ഡ് രാജമൗലി ചിത്രം ബാഹുബലിക്ക്. ആമീര്‍ ഖാന്‍ ചിത്രം പികെയെ മറികടന്നാണ് ബാഹുബലി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാത്രമായി 500 കോടി രൂപയാണ് ബാഹുബലിക്ക് കളക്ഷന്‍ ലഭിച്ചത്.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാത്രം 500 കോടി രൂപയാണ് ബാഹുബലിയ്ക്ക് കളക്ഷന്‍ ലഭിച്ചത്. പികെ നേടിയ 440 കോടിയാണ് ബാഹുബലി മറികടന്നത്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സല്‍മാന്‍ ഖാന്‍ നായകനായ ബജ്രംഗി ഭായ്ജാനാണ് 420 കോടി രൂപ കളക്ഷന്‍ നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ആഗോളമാര്‍ക്കറ്റില്‍ 740 കോടി രൂപയാണ് പികെ നേടിയിട്ടുള്ളത്. 594 കോടി രൂപയുമായി ബജ്രംഗി ഭായ്ജാനും 566 കോടിയുമായി ബാഹുബലിയും തൊട്ടുപിന്നാലെയുണ്

മഗധീര എന്ന ചിത്രത്തിന് ശേഷം പൗരാണിക പശ്ചാത്തലത്തില്‍ എസ് എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ബാഹുബലി. പ്രഭാസ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണന്‍, നാസര്‍, സത്യരാജ് തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം തമിഴിലും തെലുങ്കിലുമായാണ് ചിത്രീകരിച്ചത്. മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റം നടത്തിയെത്തി. ലോകമെമ്പാടുമുള്ള 4000 ല്‍ അധികം തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്

Top