കോട്ടയം പാലാ കാര്‍മല്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പാലായില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാ കര്‍മ്മലീത്താ മഠത്തിലെ സിസ്റ്റര്‍ അമലയെ (69) ആണ് മരിച്ച നിലയില്‍ കണ്ടത്. ലിസ്യൂ കോണ്‍വെന്റിലെ അമലയുടെ മുറിക്കുള്ളിലാണ് തലയില്‍ മുറിവേറ്റ പാടുകളോടെ മരിച്ച നിലയില്‍ കണ്ടത്.

നെറ്റിയിലെ മുറിവാണ് മരണകാരണമെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. കൊലപാതകമാണോ എന്നും പൊലീസിനു സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുറിയില്‍ തട്ടി വീണു നെറ്റിയില്‍ മുറിവേറ്റതാകാം എന്നും പൊലീസ് സംശയിക്കുന്നു.

Top