പാലസ്തീന്‍ പതാക പിടിക്കുന്നത് ഇസ്രായേല്‍ കുറ്റകരമാക്കുന്നു

തെല്‍അവീവ്: പാലസ്തീന്റെ പതാക പിടിക്കുന്നത് കുറ്റകരമാക്കുന്ന നിയമം ഇസ്രായേല്‍ തയ്യാറാക്കുന്നു. ലിക്കുഡ് പാര്‍ട്ടി പ്രതിനിധികളുടെയും പാര്‍ലമെന്റ് സമിതി അധ്യക്ഷന്‍ യരിവ് ലെവിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ എട്ടുകാര്യങ്ങളടങ്ങിയ നിര്‍ദിഷ്ട നിയമത്തിലാണ് വിവാദ വ്യവസ്ഥകള്‍.

പാലസ്തീന്‍കാരുടെ ഉടമസ്ഥതയിലുള്ള പ്രസ്സുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളും ഇതിലുണ്ട്. പാര്‍ലമെന്റില്‍ നിയമം പാസായാല്‍ സൈനികര്‍ക്കെതിരേ കല്ലെറിയുന്നതും കുറ്റകരമാവുമെന്ന് ഇസ്രായേലി പത്രമായ യെഹ്ദിയോട്ട് അഹ്‌റോനോട്ട് റിപോര്‍ട്ട് ചെയ്തു.

ഇസ്രായേലിലെ ഫലസ്തീന്‍കാര്‍ക്കിടയില്‍ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധം മുന്നില്‍ കണ്ടാണ് പുതിയ നിയമം തയ്യാറാക്കുന്നതെന്നു വിമര്‍ശനമുണ്ട്. പ്രക്ഷോഭം സംഘടിപ്പിക്കുന്നവരെ തീവ്രവാദികളായി കണക്കാക്കും. ഇവരുടെ പൗരത്വം റദ്ദാക്കാനും നാടുകടത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. സമരത്തിനിടെ കൊല്ലപ്പെടുന്നവരുടെ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കില്ല.

Top