പാലക്കാട് ആക്രമണം; കസ്റ്റഡിയിലെടുത്തവരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി

പാലക്കാട്: പാലക്കാട് ആക്രമണത്തില്‍ കാസര്‍കോഡ് സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. അരുണ്‍കുമാര്‍,ശ്രീകാന്ത് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുട് വീടുകളിലെത്തി പൊലീസ് റെയ്ഡ് നടത്തി. പാലക്കാട് മാവോയിസ്റ്റ് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം, അട്ടപ്പാടിയിലും വയനാട്ടിലുമുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ മാവോയിസ്റ്റുകളാണന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചിരുന്നു.

Top