പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ലോകായുക്ത ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും കേസില്‍ കക്ഷി ചേര്‍ക്കണമോ എന്ന വിഷയത്തില്‍ ഇന്നു തീരുമാനമെടുത്തേക്കും.

അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ എന്നിവര്‍ക്കും നോട്ടീസ് അയയ്ക്കുന്ന കാര്യത്തില്‍ ലോകായുക്ത തീരുമാനമെടുക്കും.

Top