രാഷ്ട്രീയ നയസമീപനങ്ങള്‍ സ്വീകരിച്ചതില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച പറ്റി: സീതാറാം യെച്ചൂരി

വിശാഖപട്ടണം: രാഷ്ട്രീയ നയസമീപനങ്ങള്‍ രൂപീകരിച്ചതിലും അവ നടപ്പാക്കിയതിലും പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇത് പരിഹരിക്കുന്നതിനായി പാര്‍ട്ടി പ്ലീനം വിളിച്ചു ചേര്‍ക്കും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ നാടകീയത ഉണ്ടാവില്ലെന്നും കുടുംബവാഴ്ചയുള്ള പാര്‍ട്ടിയല്ല സിപിഎമ്മെന്നും യെച്ചൂരി വ്യക്തമാക്കി. ആഭ്യന്തര ജനാധിപത്യമുള്ള പാര്‍ട്ടിയാണു സിപിഎം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും സഖ്യങ്ങള്‍ക്കു രൂപം നല്‍കുകയെന്നും പാര്‍ട്ടി കോണ്‍ഗ്രസിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

Top