പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ ചലനങ്ങള്‍ മാത്രമെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ ചലനം മാത്രമാണെന്ന് എ.കെ ആന്റണി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കാവുന്നതാണെന്നും ആന്റണി പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും 2016ല്‍ ചരിത്രം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് ആരും കരുതണ്ട. കോണ്‍ഗ്രസ് മുക്തഭാരതമെന്നത് വെറും ദിവാസ്വപ്നമെന്നും ആന്റണി പ്രതികരിച്ചു.

Top